നിരവധി ആരാധകരുള്ള തെന്നിന്ത്യയിലെ സൂപ്പർ നടിയാണ് സാമന്ത അക്കിനേനി. അതിനാൽ താരം എത്തുന്നിടത്തെല്ലാം ആരാധകർ തടിച്ചുകൂടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അനുവാദമില്ലാതെ ചിത്രങ്ങളെടുക്കാൻ ശ്രമിച്ച ആരാധകനോട് ദേഷ്യപ്പെടുന്ന സാമന്തയുടെ വിഡിയോ ആണ്.
ക്ഷേത്ര ദർശനത്തിനിടെ പിറകെ ഓടി വന്ന് ഫോട്ടോ എടുത്തതാണ് താരത്തെ പ്രകോപിപ്പിച്ചത്.സുഹൃത്തുക്കൾക്കൊപ്പമാണ് താരം തിരുപ്പതി ക്ഷേത്രത്തിൽ എത്തിയത്. അതിനിടെ താരത്തെ കണ്ട് തിരിച്ചറിഞ്ഞ ആരാധകൻ ഓടിയെത്തുകയായിരുന്നു. പടികൾ കയറുന്നതിനിടെ പിന്നാലെ ഓടിവന്നാണ് ഫോട്ടോ എടുക്കാൻ ശ്രമിച്ചത്.
ഇത് കണ്ട് താരം ‘നോക്കൂ, മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങൾ എടുക്കരുത്’എന്ന് പറയുകയായിരുന്നു.
പുതിയ തെലുങ്ക് ചത്രം ജാനുവിന്റെ റിലീസിന് പിന്നാലെയാണ് താരം ക്ഷേത്രത്തിൽ എത്തിയത്. മികച്ച വിജയം നേടിയ തമിഴ് ചിത്രം 96ന്റെ റീമേക്കാണ് ജാനു.