വിനീത് ശ്രീനിവാസനും കുമ്പളങ്ങി ഫെയിം മാത്യുവും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’. ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ 56ലക്ഷത്തിലധികം കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ഗാനമിപ്പോള്‍.
പ്രദീപ് പള്ളുരുത്തിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കുട്ടികളെയും കൊണ്ട് വിനീത് ശ്രീനിവാസന് പിക്നിക്കിന് പോവുന്ന ദൃശ്യങ്ങളാണ് ഗാനരംഗത്ത് ഉള്ളത്. ജെയ്സണ്‍ എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയായാണ് മാത്യു ചിത്രത്തിലെത്തുന്നത്. രവി പത്മനാഭന് എന്ന സ്കൂള്‍ അധ്യാപകന്റെ വേഷത്തിലാണ് വിനീത് ചിത്രത്തിലെത്തുന്നത്.
അള്ളു രാമേന്ദ്രന് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തിലൊരാളായ ഗിരീഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുമന്നത്. ജോമോന് ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.