ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ ടെന്നീസ് താരം അലിസന് റിസ്കിന്റെ നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ആനന്ദ് അമൃത്രാജിന്റെ മകന് സ്റ്റീഫന്‍ അമൃത്‍രാജുമായുള്ള വിവാഹത്തിന് ശേഷമാണ് അലിസന് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ചത്.
ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘ബാര്‍ ബാര്‍ ദേഖോ’ എന്ന ബോളിവുഡ് ചിത്രത്തില്‍ ‘നാച് നേ സാരെ’ എന്ന ഗാനത്തിനാണ് അലിസന് ചുവടുവച്ചത്. അലിസനും സഹോദരി സാറയും ചേര്‍ന്നാണ് നൃത്തം ചെയ്യുന്നത്. ഇതിന്റെ വീഡിയോ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും താരം പങ്കുവെച്ചിട്ടുണ്ട്.
സ്റ്റീഫന്‍ അമൃത്രാജിനെ വിവാഹം കഴിച്ച താന്‍ ഭാഗ്യവതിയാണ്. എല്ലാ പുതിയ ഇന്ത്യന്‍ അനുയായികളും എവിടെയാണ്. നിങ്ങളുടെ സ്നേഹം നേടാന്‍ ശ്രമിക്കുകയാണെന്നും അതിന് വേണ്ടിയാണ് ഈ നൃത്തമെന്നും അലിസന് വീഡിയോക്ക് താഴെ കുറിച്ചു. ഇന്ത്യന്‍ വനിതാ ടെന്നീസ് താരം സാനിയ മിര്‍സ ഇരുവര്‍ക്കും വിവാഹമംഗളാശംസകള്‍ നേര്‍ന്നു.
ഈയടുത്ത് സമാപിച്ച വിംബിള്‍ഡണ്‍ പോരാട്ടത്തില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് 29കാരിയായ അമേരിക്കന്‍ ടെന്നീസ് താരം അലിസന് റിസ്ക് പുറത്തെടുത്തത്. ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിലെ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്തവണ വിംബിള്‍ഡണില്‍ കണ്ടത്. അതിന് പിന്നാലെയായിരുന്നു താരത്തിന്റെ വിവാഹം.
officially an Amritraj! I’m the luckiest lady because of @stephenamritraj ! where all my new Indian followers at??!! here’s a little Bollywood to try to win over your affection! ??? pic.twitter.com/ejX29aT5cF
— Alison Riske-Amritraj???? (@Riske4rewards) July 21, 2019