നടി അനു സിതാരയുടെ സഹോദരി അനു സൊനാര സലാം സിനിമയിലേക്ക്. സുരേഷ് ഉണ്ണിത്താന് സംവിധാനം ചെയ്യുന്ന ക്ഷണം എന്ന സിനിമയിലൂടെയാണ് അനു സൊനാരയുടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ലാല്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമാണ് അനു സൊനാര കൈകാര്യം ചെയ്യുന്നത്.
പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ അനു സൊനാര മികച്ച നര്‍ത്തകി കൂടിയാണ്. കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അനു സൊനാര കഥകളിയിലും മാപ്പിള പാട്ടിലും എ ഗ്രൈഡ് കരസ്ഥമാക്കിയിരുന്നു. ഈ വര്‍ഷവും അതിനുള്ള തയ്യാറെടുപ്പിലാണ് അനു സൊനാര. കല്‍പ്പറ്റ എന്‍എസ്എസ് ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.