തീയ്യേറ്ററുകള്‍ ഒന്നടങ്കം കീഴടക്കി വിജയം കൈവരിച്ച് ഓടിക്കൊണ്ടിരിക്കുന്ന ലൂസിഫര്‍ 150 കോടിയും കടന്ന് കുതിപ്പ് തുടരുന്നു. പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തിയ ചിത്രം ഇപ്പോള്‍ ആമസോണ്‍ പ്രൈം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനൊരുങ്ങിയിരിക്കുകയാണ്. മൂന്നു ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും.
ചിത്രം അമ്പത് ദിവസം പിന്നിട്ട സന്ദര്‍ഭത്തിലാണ് ചിത്രത്തിന്റെ അതിഗംഭീര ഓണ്‍ലൈന്‍ റിലീസിന് ആമസോണ്‍ ഒരുങ്ങുന്നത്. ട്വിറ്ററിലൂടെയാണ് ആമസോണ്‍ പ്രൈം ലൂസിഫറിന്റെ ഇന്റര്‍നെറ്റ് റിലീസ് പ്രഖ്യാപിച്ചത്. ആമസോണ്‍ പ്രൈമില്‍ നാളെ മുതല്‍ മലയാളം, തെലുഗ്, തമിഴ് ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും.
വെറും 21 ദിവസം കൊണ്ടാണ് ചിത്രം 150 കോടി ക്ലബ്ബില്‍ പ്രവേശിച്ചത്. കേരളത്തിലും ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളിലും ഇപ്പോഴും പ്രദര്‍ശനങ്ങള്‍ തുടരുന്ന ചിത്രത്തിന്റെ പിന്നീടുള്ള കളക്ഷന്‍ റിപ്പോര്‍ട്ട് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നെന്ന ചര്‍ച്ചകളും അതെ സമയം സജീവമാണ്.