പാര്‍വതി പ്രധാന വേഷത്തിലെത്തുന്ന ഉയരെയിലെ ‘നീ മുകിലോ’ എന്ന ഗാനത്തിന്റെ വീഡിയോ എത്തി. ടോവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന് നവാഗതനായ മനു അശോകനാണ്. ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ബോബി സഞ്ജയ് ആണ്.
പാര്‍വതിയും ആസിഫ് അലിയും ചേര്‍ന്ന് അഭിനയിച്ച ഗാന രംഗമാണ് റിലീസ് ആയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകന് ഗോപി സുന്ദറാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. വിജയ് യേശുദാസും സിത്താരയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ചിത്രം നിര്‍മ്മിക്കുന്നത് ഗ്രഹലക്ഷ്മി പ്രൊഡക്ഷന്‍സും എസ് ക്യൂബ് ഫിലിംസും ചേര്‍ന്നാണ്. ആസിഡ് ആക്രമണമാണ് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം. ചില യഥാര്‍ത്ഥ സംഭവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ചിത്രത്തിന്റെ തിരക്കഥ.