മലയാളത്തിലെ യുവതാരം ഫഹദ് ഫാസിലും പ്രേമം സിനിമയിലൂടെ മലര് വേഷത്തിലെത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ സായി പല്ലവിയും ഒന്നിക്കുന്ന ‘അതിരന്’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നടനും സംവിധായകനുമായ പൃഥ്വിരാജാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തിറക്കിയത്.
ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചു കൊണ്ടാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ഒരു പ്രേത സിനിമയാണോ എന്നും തോന്നാം. മനോരോഗ വിദഗ്ധനായാണ് ഫഹദ് സിനിമയില്‍ വേഷമിടുന്നത്. മനോരോഗിയായി സായിപല്ലവിയും എത്തുന്നു.
വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് പിഎഫ് മാത്യൂസാണ്. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജയഹരിയുടേതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാനാണ് ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയത്.