ഓര്‍ക്കുന്തോറും വീര്യമേറുന്ന തമാശകള്‍ക്കൊണ്ട് നാദിര്‍ഷാ പണിത ‘മേരാ നാം ഷാജി’തീയ്യേറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയോടെ യാത്ര തുടരുന്നു. കോമഡിയും, റൊമാന്സും, സസ്പെന്‍സും എല്ലാം ആവശ്യാനുസരണം കോര്‍ത്തിണക്കിയിരിക്കുന്ന ചിത്രം മടുപ്പിക്കാതെ പ്രേക്ഷകരെ തീയ്യേറ്ററുകളിലിരുത്തും.
ഓരോ കഥാപാത്രത്തിനും ഇണങ്ങുന്ന താരങ്ങളെയാണ് നാദിര്‍ഷാ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ചിത്രം കാണുമ്പോള്‍ തന്നെ മനസിലാകും. തിരക്കഥയും സംവിധാനവുമെല്ലാം ഒന്നിനൊന്ന് മികച്ചത് തന്നെ. കുറച്ച് പോസ്റ്ററുകളിലൂടെ മാത്രം പ്രതീക്ഷ നല്കിയ മേരാ നാം ഷാജി എന്ന കൊച്ചു ചിത്രം ഒരു വലിയ ദൃശ്യ വിരുന്ന് തന്നെയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.
മൂന്ന് ഷാജിമാരുടെ കഥ പറയുന്ന ചിത്രത്തില്‍ ബിജു മോനാന്, ബൈജു, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കട്ടപ്പനയിലെ ഋതിക് റോഷന് എന്ന ചിത്രത്തിലെ ദാസപ്പന് എന്ന മുഴനീള കഥാപാത്രത്തിന് ശേഷം, കട്ട ഫ്രീക്കനായി എത്തി ദര്‍മ്മജന്‍ പൊളിച്ചടക്കിയ മറ്റൊരു ചിത്രം കൂടിയാണ് മേരാ നാം ഷാജി.
കുറച്ച് കൊട്ടേഷന്‍ പണികളുമായി നടക്കുന്ന ഒരടിപൊളി ഗുണ്ടാ ഷാജിയായാണ് ബിജു മോനോന് എത്തുന്നത്. ഒരു നിഷ്കളങ്കനായ ടാക്സി ഡ്രൈവര്‍ ആയി ബൈജുവും ഉഡായിപ്പ് കൊച്ചിക്കാരന് ഷാജിയായി ആസിഫും വേഷമിടുന്നു. യാദൃശ്ചികമായ ഇവരുടെ പരിചയപ്പെടലും, പിന്നീട് അങ്ങോട്ടുള്ള രസകരമായ സംഭവ വികാസങ്ങളും ചിത്രത്തെ മികച്ചതാക്കുന്നു. മൊത്തത്തില്‍ കളര്‍ഫുള്ളായ ഒരു തകര്‍പ്പന്‍ കോമഡി ചിത്രം തന്നെയാണ് മേരാ നാം ഷാജി.