കോടികള്‍ വാരിക്കൂട്ടി മലയാളത്തില്‍ മുന്നേറി കുതിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ഏപ്രില്‍ 12ന് പ്രദര്‍ശനത്തിന് എത്തും. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത തെലുങ്ക് ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളില്‍ നൂറ് കോടി ക്ലബില്‍ ഇടംപിടിച്ച മലയാള സിനിമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ‘ലൂസിഫര്‍’ സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. മുരളിഗോപി തിരക്കഥ എഴുതിയ ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, ടൊവിനോ, മഞ്ജു വാര്യര്‍, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.