ഫഹദ് ഫാസില്‍ നായകനായി എത്തുന്ന അതിരന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം നവാഗതനായ വിവേകാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് സായ് പല്ലവിയാണ്.
ഒരു ഡോക്ടറുടെ കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഊട്ടിയിലെ ഒരു സൈക്കാട്രിക്ക് ഹോസ്പിറ്റല്‍ ആണ് കഥാപശ്ചാത്തലം. ഈമയൗ വിന്റെ തിരക്കഥാകൃത്തായ പിഎഫ് മാത്യൂസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, സുദേവ് നായര്‍, നന്ദു, പി ബാലചന്ദ്രന്, ലെന, വിജയ് മേനോന്, സുരഭി ലക്ഷ്മി, ശാന്തി കൃഷ്ണ, ലിയോണ ലിഷോയ്, ശിവദാസ്, രാജേഷ് ശര്‍മ്മ, വികെ ബൈജു തുടങ്ങിയ വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം അനു മൂത്തേടത്തും എഡിറ്റിംഗ് അയൂബ് ഖാനും നിര്‍വ്വഹിച്ചിരിക്കുന്നു. ജിബ്രാനാണ് പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ സെഞ്ച്വറി കൊച്ചുമോനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഏപ്രിലില്‍ 12 ന് തിയേറ്ററുകളിലെക്കെത്തും.