നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മുതല്‍ മുടക്കാന്‍ നിര്‍മ്മാതാക്കളെ തെരഞ്ഞു കൊണ്ടുള്ള പരസ്യം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി നാദിര്‍ഷ രംഗത്ത്. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന പരസ്യത്തിന്റെ സ്ക്രീന്‍ഷോട്ട് സഹിതം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നാദിര്‍ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
നാദിര്‍ഷ സംവിധാനം ചെയ്യാന്‍ തയ്യാറായിട്ടുള്ള പ്രൊജക്ടില്‍ ആറുകോടി രൂപ മുടക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു കൊണ്ട് ഒരു മൊബൈല്‍ നമ്പറും പരസ്യത്തോടൊപ്പം നല്‍കിയിട്ടുണ്ട്.
ഇത്തരം വഞ്ചകരുടെ വലയില്‍ വീഴാതിരിക്കാനുള്ള മുന്നറിയിപ്പാണെന്നും വ്യാജ പ്രചരണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ അധികാരികളോട് ആവശ്യപ്പെട്ടു കഴിഞ്ഞെന്നും നാദിര്‍ഷ പറയുന്നു. ‘മേരാനാം ഷാജി’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ സംവിധാന തിരക്കുകളിലാണ് നാദിര്‍ഷയിപ്പോള്‍.