ആടുതോമാ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ഭദ്രന്റെ സ്ഫടികം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. സിനിമയുടെ റിലീസിംഗിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് അടുത്ത കൊല്ലം ചിത്രം വീണ്ടും തീയറ്ററിലേത്തുന്നത്. ചിത്രത്തിന്റെ സംവിധായകന് ഭദ്രന് തന്റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
4k ശബ്ദ ദൃശ്യ വിസ്മയത്തോടെയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നതെന്നാണ് ഭദ്രന് വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്നും ഭദ്രന് ഫേയ്സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഫേയ്സ് ബുക്ക് പോസ്റ്റ്;
സ്ഫടികം ഒരു നിയോഗമാണ് ഞാന്‍ വളര്‍ന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും , ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാര് . അത് എനിക്ക് മുന്നില്‍ ഇണങ്ങി ചേര്‍ന്നിരുന്നില്ലെങ്കില്‍ സ്ഫടികം സംഭവിക്കുമായിരുന്നില്ല.
നിങ്ങള്‍ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്ക് വലിയ സന്തോഷം നല്ക്കുന്ന ഒരു വാര്‍ത്ത നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു.
സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല ,എന്നാല്‍ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ ,നിങ്ങള്‍ സ്നേഹിച്ച സ്ഫടികം സിനിമ 4 k ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ ,അടുത്ത വര്‍ഷം ,സിനിമയുടെ റിലീസിംഗിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.
ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും….
‘ ഇന്നും സൂര്യനേ പോലെ കത്തി ജ്വലിക്കുന്നു.