തീയറ്ററില്‍ എത്തിയതിന് പിന്നാലെ മോഹന്‍ലാലിന്റെ ലൂസിഫറും നയന്‍താരയുടെ തമിഴ് ചിത്രം ഐറയും ഓണ്‍ലൈനില്‍. തമിഴ് റോക്കേഴ്സ് സൈറ്റിലാണ് രണ്ടു സിനിമകളുടേയും വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്നലെയാണ് ചിത്രം തീയറ്ററില്‍ എത്തിയത്.
തമിഴ് റോക്കേഴ്സില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്ന വിധത്തിലാണ് രണ്ട് സിനിമകളുടേയും പ്രിന്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.
മുമ്പ് 2.0, കേസരി, പേട്ട തുടങ്ങിയ ചിത്രങ്ങളും ഇത്തരത്തില്‍ റിലീസിന് പിറ്റേന്ന് തമിഴ് റോക്കേഴ്സ് ചോര്‍ത്തി പുറത്തിറക്കിയിരുന്നു. വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത് ചിത്രത്തിന്റെ കളക്ഷനെ വരും ദിവസങ്ങളില്‍ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്.