ചെന്നൈ: ഗ്ലാമര്‍ വേഷങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം സാമന്ത. താന്‍ കരിയറാണ് ഇനി ശ്രദ്ധിക്കുന്നതെന്നും വരുന്ന മികവുറ്റ വേഷങ്ങളിലാണ് ശ്രദ്ധയെന്നും താരം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് അഭിനയിക്കുകയാണ് താരമിപ്പോള്‍. യു ടേണ്‍ മുതല്‍ ഓരോ ചിത്രങ്ങളിലും സാമന്ത പ്രേക്ഷകരെ അതിശയിപ്പിക്കുകയാണ്.
മഞ്ജിലി എന്ന ചിത്രമാണ് അടുത്തതായി സാമന്തയുടെ റിലീസ്. അത് കഴിഞ്ഞ് റിലീസിനെത്തുന്ന ഓ ബേബി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചുകഴിഞ്ഞു. നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ഓ ബേബിയില്‍ സാമന്ത അമ്മയുടെ വേഷത്തിലാണ് എത്തുന്നത്. റാവു രമേഷും രാജേന്ദ്ര പ്രസാദുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. ഇതില്‍ റാവു രമേശിന്റെ അമ്മയാണ് സാമന്ത.