ഫഹദ് ഫാസില്‍ നായകനായി എത്തുന്ന അതിരന് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കണ്ണേ ആരാരോ കനിയേ ആരാരോ എന്ന താരാട്ട് പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി ജയഹരിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനാണ്. നവാഗതനായ വിവേക് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് സായ് പല്ലവിയാണ്.
ഈമയൗ വിന്റെ തിരക്കഥാകൃത്തായ പിഎഫ് മാത്യൂസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, സുദേവ് നായര്‍, നന്ദു, പി ബാലചന്ദ്രന്, ലെന, വിജയ് മേനോന്, സുരഭി ലക്ഷ്മി, ശാന്തി കൃഷ്ണ, ലിയോണ ലിഷോയ്, ശിവദാസ്, രാജേഷ് ശര്‍മ്മ, വികെ ബൈജു തുടങ്ങിയ വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം അനു മൂത്തേടത്തും എഡിറ്റിംഗ് അയൂബ് ഖാനും നിര്‍വ്വഹിച്ചിരിക്കുന്നു. ജിബ്രാനാണ് പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെക്കെത്തും.