ധ്യാന്‍ ശ്രീനിവാസന് നായകനായെത്തുന്ന പുത്തന്‍ പുതിയ ചിത്രം സച്ചിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഏപ്രില്‍ 12ന് തീയ്യേറ്ററുകളിലെത്തും. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്കി, ഒരു ഫാമിലി എന്റര്‍ടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസ് ഫെയിം രേഷ്മ അന്ന രാജനാണ് നായിക.
അജു വര്‍ഗീസ്, ഹരീഷ് കണാരന്, മണിയന്‍പിള്ള രാജു, രഞ്ജി പണിക്കര്‍, രമേശ് പിഷാരടി, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എസ്എല്‍ പുരം ജയസൂര്യ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജൂഡ് ആഗ്നേല്‍, ജൂബി നൈനാന് എന്നിവര്‍ ചേര്‍ന്നാണ്.