ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം പിഎം നരേന്ദ്ര മോഡിയുടെ നിര്‍മ്മാതാക്കള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ നോട്ടീസ്.
പിഎം നരേന്ദ്ര മോദിയുടെ പ്രൊഡക്ഷന്‍ ഹൗസിനും മ്യൂസിക് കമ്പിനിക്കും ചിത്രത്തിന്റെ പരസ്യം പ്രസിദ്ധീകരിച്ച രണ്ട് പ്രധാന പത്രങ്ങള്‍ക്കുമെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ചെന്ന് വ്യക്തമായതോടെയാണ് നോട്ടീസ് അയച്ചത്. ഇവരുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ് വ്യക്തമാക്കി.
അടുത്ത മാസം അഞ്ചിനാണ് പിഎം മോഡിയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമ പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ആരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. മാത്രമല്ല, ചിത്രം തെരഞ്ഞെടുപ്പ് സമയത്ത് സമ്മതിദായകരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ഡിഎംകെയും അരോപിച്ചിരുന്നു.