മക്കള്‍സെല്‍വന്‍ വിജയ് സേതുപതി സ്ത്രീ കഥാപാത്രത്തില്‍ എത്തുന്ന സൂപ്പര്‍ ഡീലക്സിലെ ഡിംഗ് ഡോംഗ് പ്രമോ പുറത്തിറങ്ങി. സംഗീതത്തിനൊപ്പം ചിത്രത്തിലെ ചില രംഗങ്ങള്‍ ചേര്‍ത്ത് വച്ചതാണ് പുതിയ പ്രമോ. ഫഹദ് ഫാസില്‍, സാമന്ത, രമ്യാ കൃഷ്ണന്, മിഷ്കിന് എന്നിവര്‍ പ്രമോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ത്യാഗരാജന് കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശില്പ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്.
മിഷ്കിനും,നളന് കുമാര സ്വാമിയും,നീലന് കെ ശേഖരും, ത്യാഗരാജന് കുമാരരാജയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.യുവന് ശങ്കര്‍ രാജയാണ് സംഗീതം. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് പിഎസ് വിനോദും നീരവ് ഷായും ചേര്‍ന്നാണ്.
ഫഹദ് ഫാസിലിന്റെ രണ്ടാമത്തെ തമിഴ്ചിത്രമാണ് സൂപ്പര്‍ ഡീലക്സ്. 2017 ല്‍ പുറത്തിറങ്ങിയ വേലയ്ക്കാരന് ആയിരുന്നു ആദ്യ ചിത്രം. മാര്‍ച്ച് 29 ന് ചിത്രം തീയറ്ററുകളില്‍ എത്തും.