ധ്യാന്‍ ശ്രീനിവാസനെ നായകനാകി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സച്ചിനിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. പോരാടുന്നേ എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഹരിനാരായണന്റ വരികള്‍ക്ക് ഷാന്‍ റഹ്മാന് തന്നെയാണ് ഈണം നല്‍കിയിരിക്കുന്നത്.
ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്കുന്ന ഒരു ഫാമിലി എന്റര്ടെയ്ന്മെന്റ് ചിത്രമാണ് സച്ചിന്. അങ്കമാലി ഡയറീസ് ഫെയിം രേഷ്മ അന്ന രാജനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ഹരീഷ് കണാരന്, മണിയന്‍പിള്ള രാജു, രഞ്ജി പണിക്കര്‍, രമേശ് പിഷാരടി, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.