മോഹന്‍ലാല്‍ ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന പുത്തന്‍ പുതിയ ചിത്രം ലൂസിഫറിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. ഉപ്പു സത്യാഗ്രഹ സമയത്ത് സ്വാതന്ത്യ സമര സേനാനി അംശി നാരായണപിളളയുടെ രചനയില്‍ ജി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട വരിക വരിക സഹജരേ എന്നു തുടങ്ങുന്ന പഴയ ദേശഭക്തി ഗാനത്തിന്റെ പുതിയ പതിപ്പാണ് പുറത്തിറങ്ങിയത്.
സംഗീത സംവിധായകന് ദീപക് ദേവാണ് ഗാനം പുതിയ രീതിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മുരളി ഗോപിയാണ് ഈ ഗാനം വീണ്ടും ആലപിച്ചിരിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി നടന് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് ലാലേട്ടന് എത്തുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ലൂസിഫര്‍ മാര്‍ച്ച് 28ന് തീയ്യേറ്ററുകളിലെത്തും.