ഒരു കാലത്ത് മലയാള സിനിമയില്‍ പകരക്കാരനില്ലാത്ത ആക്ഷന്‍ ഹീറോ വില്ലനായി തിളങ്ങിയ ബാബു ആന്റണി ഹോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നു. ‘ബുള്ളറ്റ്സ്, ബ്ലേഡ്സ് ആന്‍ഡ് ബ്ലഡ്’ എന്ന സിനിമയിലാണ് താരം വേഷമിടുന്നത്. നിലവില്‍ കാലിഫോര്‍ണിയയിലെ പിറ്റസ്ബര്‍ഗില്‍ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ നായകന്റെ സുഹൃത്തിന്റെ വേഷമാണ് താരത്തിന്.
ഒട്ടനവധി ആക്ഷന്‍, ഫൈറ്റ് രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. കരാട്ടെ ലോക ചാമ്പ്യന്‍ റോബര്‍ട്ട് പാര്ഹം, ലോക ബോക്സിങ് ചാമ്പ്യന്‍ ടോണി ദി ടൈഗര്‍ ലോപ്പസ് എന്നിവര്‍ക്കൊപ്പം ബാബു ആന്റണി സംഘട്ടനങ്ങളില്‍ അഭിനയിക്കും.