ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവചരിത്രം പറയുന്ന ചിത്രം ‘പിഎം നരേന്ദ്രമോഡി’ എന്ന ചിത്രത്തിനെതിരെ പ്രതിഷേധവുമായി ഡിഎംകെ പാര്‍ട്ടി രംഗത്ത്. ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കമെന്ന് ആവശ്യപ്പെട്ട് ഇലക്ഷന് കമ്മീഷന് ഡിഎംകെ കത്ത് അയച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ചിത്രത്തിന്റെ റിലീസ് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഡിഎംകെ കത്ത് അയച്ചിരിക്കുന്നത്. ഡിഎംകെയുടെ എന്‍ജിനീയറിംഗ് വിംഗ് പിഎസ് അരസു ഭൂപതിയാണ് കമ്മീഷന് കത്തയച്ചത്.
മോഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രം വോട്ടര്‍ന്മാരെ സ്വാധീനിക്കും അതിനാല്‍ ചിത്രത്തിന്റെ റിലീസ് തീയതി നീട്ടി വയ്ക്കണമെന്നാണ് ഡിഎംകെയുടെ ആവശ്യം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ചീഫ് ഇലക്ഷന് ഓഫീസര്‍ക്കും,സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ആവശ്യം ഉന്നയിച്ച് ഡിഎംകെ കത്ത് അയച്ചു. ഏപ്രില്‍ 12 നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.