പറവയ്ക്ക് ശേഷം അന്‍വര്‍ റഷീദ് നിര്‍മ്മാതാവായി എത്തുന്നു. നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്യുന്ന വലിയ പെരുന്നാല്‍ എന്ന ചിത്രമാണ് അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്നത്. ഷെയിന്‍ നിഗമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അന്‍വര്‍ റഷീദ് തന്റെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് ചിത്രം നിര്‍മ്മിക്കുന്ന കാര്യം വ്യക്തമാക്കിയത്. ഷെയിന്‍ നിഗത്തിന് പുറമെ സൗബിന് ഷാഹിറും ജോജു ജോര്‍ജ്ജും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വിനായകന്, അലന്‍സിയര്‍, അതുല്‍ കുല്‍ക്കര്‍ണി എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്ന് മാജിക് മൌണ്ടന്‍ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. 2019 ഈദ് റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്ന ചിത്രവും ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തും. ഫഹദ് ഫാസിലാണ് ട്രാന്‍സിലെ നായകന്. 2013 ന് ശേഷം അന്‍വര്‍ റഷീദ് സംവിധാനകനായി എത്തുന്ന ചിത്രമാണ് ട്രാന്‍സ്.