വര്‍ണ്ണങ്ങളുടെ ഉത്സവമായ ഹോളി ദിനത്തില്‍ സ്വയം മതിമറന്ന് നിറങ്ങളില്‍ കുളിച്ച് നില്ക്കുന്ന താരസുന്ദരിയുടെ ചിത്രമാണ് ഇന്ന് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. നിറങ്ങള്‍ പുരണ്ട തൊപ്പി തലയില്‍ വച്ച്, ദേഹമാസകലം ചായങ്ങള്‍ തേച്ചു നില്ക്കുന്ന നടിയുടെ ചിത്രത്തില്‍ മുഖം ഇല്ലെന്നതാണ് പ്രത്യേകത. നിറങ്ങളില്‍ നീരാടി നില്ക്കുന്ന ആ താരം മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം അമല പോളാണ്.
ഹോളി ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്. ‘നിറങ്ങള്ക്കൊപ്പമുള്ള ആഘോഷത്തില്‍, എന്റെ ഇന്‍സ്റ്റാ കുടുംബത്തെയും ആശംസിക്കുന്നു. ഹാപ്പി ഹോളി’ എന്നാണ് അമലയുടെ പോസ്റ്റ്.