നിപ്പ വൈറസിനെതിരെയുള്ള കേരളത്തിന്റെ പ്രതിരോധത്തേയും ചെറുത്തുനില്‍പ്പിനേയും പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വൈറസ് ഏപ്രില്‍ 26ന് പ്രദര്‍ശനത്തിനെത്തും. ടൊവിനോ തോമസ്, പാര്‍വതി, ആസിഫ് അലി, രമ്യ നമ്പീശന്, സൗബിന്, ദിലീഷ് പോത്തന്, രേവതി, ശ്രീനാഥ് ഭാസി, റീമാ കല്ലിങ്ങല്‍ തുടങ്ങി വമ്പന്‍ താരനിരതന്നെ അണി നിരക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുക്കുന്നത് മുഷിന്‍ ആണ്. നിപ്പ രോഗികളെ ശുശ്രൂഷിച്ച് പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയായി വേഷമിടുന്നത് റിമ കല്ലിങ്കലാണ്.