ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന’ലൂസിഫര്‍’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി.മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മോഹന്‍ലാല്‍ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.മാസ് ലുക്കില്‍ എത്തുന്ന ചിത്രം മോഹന്‍ലാലിന്റെ അടുത്ത ഹിറ്റ് ചിത്രമാകുമെന്ന പ്രതീക്ഷയാണ് ട്രെയിലര്‍ സമ്മാനിക്കുന്നത്.
ത്രസിപ്പിക്കുന്ന രംഗങ്ങളും പശ്ചാത്തല സംഗീതവുമാണ് ട്രെയിലറിലുള്ളത്.മോഹന്‍ലാലിന്റെ ശബ്ദത്തിലൂടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്.ചിത്രം ഉദ്യോഗജനകമായ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കുമെന്നാണ് വ്യക്തമാക്കുന്നത്.
മുരളീ ഗോപിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്
മഞ്ജു വാര്യറാണ്.ബോളിവുഡ് താരം വിവേക് ഒബ്റോയി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നത്. ഇന്ദ്രജിത്ത്, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
സുജിത് വാസുദേവ് ഛായാഗ്രഹണവും എഡിറ്റിംഗ് സംജിത്ത് മോഹനും നിര്‍വഹിച്ചിരിക്കുന്നു. സംഗീതം ദീപക് ദേവ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മിക്കുന്നത്. ഈ മാസം 28 ന് ചിത്രം തിയറ്ററുകളിലെത്തും.