ആരാധകര്‍ ഏറേ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി- വൈശാഖ് ചിത്രം മധുരരാജയുടെ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടി – വൈശാഖ് കൂട്ടുകെട്ടില്‍ 2010 ല്‍ ഇറങ്ങിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന മധുര രാജയുടെ ടീസര്‍ വൈശാഖ് എന്റര്ടൈന്മെന്റ്സിന്റെ യുട്യൂബ് അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്.
പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമായ മധുരാജയില്‍ ആരാധകര്‍ വലിയ പ്രതീക്ഷയായിരുന്നു അര്‍പ്പിച്ചിരുന്നത്. ആ പ്രതീക്ഷകള്‍ ഇരട്ടിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ടീസര്‍. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളാണ് 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പുലിമുരുകനില്‍ ആക്ഷന്‍ നിര്‍വഹിച്ചിരിക്കുന്ന പീറ്റര്‍ ഹെയ്ന് തന്നെയാണ് മധുര രാജയിലും ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്.
അനുശ്രീ, ഷംന കാസിം, അന്ന രാജന് എന്നിവര്‍ ചിത്രത്തില്‍ നായികമാരായി എത്തുന്നത്. കൂടാതെ നെടുമുടി വേണു, സലീം കുമാര്‍, അജു വര്‍ഗ്ഗീസ്, തുടങ്ങിയ വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ഷാജി കുമാര്‍ ക്യാമറയും മഹേഷ് നാരായണന് സുനില്‍ എസ് പിള്ള എന്നിവര്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. സംഗീതം ഗോപി സുന്ദറുമാണ്. നെല്‍സണ്‍ ഐപ്പ് സിനിമയുടെ ബാനറില്‍ നെല്‍സണ്‍ ഐപാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.