നിപ വൈറസിനെതിരെയുള്ള കേരളത്തിന്റെ ചെറുത്തുനില്‍പ്പിനെ ആസ്പദമാക്കി ആഷിക് അബു ഒരുക്കുന്ന വൈറസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ‘എല്ലാ കാലത്തും പ്രകൃതിയായിരുന്നു നമുക്കെതിരെ തിരിഞ്ഞിരുന്നത്’ എന്ന ബ്രിട്ടീഷ് പോളാര്‍ പര്യവേക്ഷകന് ഏര്‍ണസ്റ്റ് ഷാക്കള്ട്ടന്റെ വരികള്‍ ഉദ്ദരിച്ചാണ് പോസ്റ്റര്‍ വന്നിരിക്കുന്നത്.
സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥ രചിച്ച മുഹ്സിന് പെരാരിയും വരത്തന്റെ എഴുത്തുകാരായ സുഹാസ്, ഷറഫു എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്.
നിപ രോഗികളെ ശുശ്രൂഷിച്ച് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയുടെ വേഷത്തിലെത്തുന്നത് റിമ കല്ലിങ്കലാണ്. ആസിഫ് അലി, ടൊവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്, കുഞ്ചാക്കോ ബോബന്, റഹ്മാന്, രേവതി, ഇന്ദ്രജിത്, മഡോണ സെബാസ്റ്റ്യന്‍, പൂര്‍ണിമ ഇന്ദ്രജിത്, സൗബിന് ഷാഹിര്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, ഷറഫുദ്ദീന്, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ആഷിഖും റിമയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയും എഡിറ്റിംഗ് സൈജു ശ്രീധറും നിര്‍വ്വഹിച്ചിരിക്കുന്നു. സുഷിന് ശ്യാം സംഗീതവും, കലാ സംവിധാനം ജ്യോതിഷ് ശങ്കറും നിര്‍വഹിക്കും. ചിത്രം വിഷു റിലീസായി ഏപ്രില്‍ 26ന് തിയേറ്ററുകളില്‍ എത്തും