പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതകഥ പ്രമേയമാക്കിയ ചിത്രം ‘പിഎം നരേന്ദ്രമോഡി’ ഏപ്രില്‍ 12ന് തീയ്യറ്ററുകളില്‍ എത്തും. ചിത്രീകരണത്തിന്റെ അവസാനഘട്ടം നടന്നുകൊണ്ടിരിക്കെ അണിയറപ്രവര്‍ത്തകരാണ് റിലീസ് തീയതി പുറത്തുവിട്ടത്. ബോളിവുഡ് താരം വിവേക് ഒബ്റോയ്യാണ് ചിത്രത്തില്‍ നരേന്ദ്രമോഡിയായി വേഷമിടുന്നത്.
ഓമങ്ങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സന്ദീപ് സിംഗ് ആണ്. അഹമ്മദാബാദ്, കച്ച്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ബോമന്‍ ഇറാനി, മനോജ് ജോഷ്, സറീന വഹാബ്, ബര്‍ഖ ബിഷ്ട്, ദര്ശന് റവാല്‍, അക്ഷദ് ആര് സലൂജ, സുരേഷ് ഒബ്റോയ്, അഞ്ചന് ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യതിന് കാര്യേക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.