കായികലോകം ആവേശത്തോടെ കാത്തിരിക്കുന്ന, സൈന നെഹ്വാളിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ സൈനയായി ശ്രദ്ധ കപൂര്‍ എത്തില്ല. പകരം പരിനീതി ചോപ്രയായിരിക്കും പുതിയ നായിക.
ചിത്രത്തിന്റെ ചിത്രീകരണം ഏറെ പുരോഗമിക്കുകയും, സൈനയായി അഭിനയിക്കാന്‍ ശ്രദ്ധ പ്രത്യേക പരിശീലനനം വരെ നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ശ്രദ്ധ കപൂര്‍ അറിയിച്ചതായാണ് അറിയുന്നത്. ഡേറ്റ് പ്രശ്നമാണ് ചിത്രത്തില്‍ നിന്ന് പിന്മാറാന് കാരണമെന്നാണ് ശ്രദ്ധ കപൂറിന്റെ വിശദീകരണം. എന്തായാലും പരിനീതി ചോപ്രയെ നായികയാക്കി ചിത്രീകരണം ഉടന്‍ തുടങ്ങാനാണ് സംവിധായകന് അമോല്‍ ഗുപ്തയുടെ തീരുമാനം.