രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സഗക്കേസ് നിര്‍ഭയ സംഭവം വെബ് സീരിസാകുന്നു. സംഭവത്തെ ആസ്പദമാക്കി ഇന്തോകനേഡിയന്‍ സംവിധായിക റിച്ചി മെഹ്ത്തയുടെ തിരക്കഥയിലാണ് വെബ് സീരിസ് ഒരുങ്ങുന്നത്. ഡല്‍ഹി ക്രൈം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നെറ്റ്ഫ്ളിക്സാണ് പുറത്തിറക്കുന്നത്. ഷെഫാലി ഷാ, അദില്‍ ഹുസൈന്, രാസിക ധുഗാന്‍, രാജോഷ് തൈലാങ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏഴുഭാഗങ്ങളായി പ്രദര്‍ശനത്തിനെത്തുന്ന വെബ് സീരീസ് ഗോള്‍ഡന്‍ കാരവാനും ഇവന്‍ഹോം പിക്ചേഴ്സുമാണ് നിര്‍മ്മിക്കുന്നത്. ഡല്‍ഹി കേസ് അന്വേഷിക്കാന്‍ എത്തുന്ന ഒരു പോലീസ് ഉദ്യോഗസ്ഥയുടെ കാഴ്ചപ്പാടിലാണ് ചിത്രം പുരോഗമിക്കുന്നത്. വെബ് സീരിസിന്റെ ട്രെയിലര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായിരിക്കുകയാണ്. മാര്‍ച്ച് 22 മുതലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.