ബാഹുബലിക്ക് ശേഷം വീണ്ടും ബ്രഹ്മാണ്ഡ ചിത്രവുമായി രാജമൗലി എത്തുന്നു. ആര്‍ആര്‍ആര്‍ എന്ന ചിത്രവുമായിട്ടാണ് രാജമൗലി എത്തുന്നത്. 400 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ തെലുങ്ക് നടന്മാരായ ജൂനിയര്‍ എന്‍ടിആറും രാംചരണുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തെലുങ്ക് താരങ്ങളെ കൂടാതെ ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണും ആലിയഭട്ടും ചിത്രത്തിന്റെ ഭാഗമാകും.
ബോളിവുഡ് നായിക ആലിയ ആദ്യമായി അഭിനയിക്കുന്ന ദക്ഷിണേന്ത്യന്‍ ചിത്രമെന്ന പ്രത്യേകതയും ആര്‍ആര്‍ആറിനുണ്ട്. ചിത്രത്തില്‍ രാം ചരണിന്റെ നായികയായിട്ടാണ് ആലിയ എത്തുന്നത്. മോട്ടോര്‍ സൈക്കിള്‍ ഡയറീസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ചിത്രം 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് പറയുന്നത്.
വിവിധ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം ഡിവിവി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഡിവിവി ധനയ്യയാണ്നിര്മ്മിക്കുന്നത്. ചിത്രം 2020 ഓടെ തീയറ്ററിലേത്തുമെന്നാണ് സൂചന.