മോഹന്‍ലാല്‍ ചിത്രം ലൂസിഫറിനായി അക്ഷമരായി കാത്തിരിക്കുന്ന ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തി സിനിമാ താരം ബാല. പുറത്തു വന്ന ടീസറുകള്‍ക്കും പോസ്റ്ററുകള്‍ക്കുമപ്പുറം ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിക്കുന്ന ബാലയുടെ വാക്കുകളാണ് ഇപ്പോള്‍ ആരാധകരെ കോരിത്തരിപ്പിക്കുന്നത്.
ഫെസ്റ്റിവല്ലില്‍ സിനിമ ഇറങ്ങാം പക്ഷേ എന്നാണോ ലൂസിഫര്‍ ഇറങ്ങുന്നത് അന്നാണ് തനിക്ക് ഫെസ്റ്റിവല്‍ എന്നാണ് ബാല പറയുന്നത്. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം ഉണ്ടെന്നും ബാല ഒരു അഭിമുഖത്തില്‍ പറഞ്ഞു.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ വളരെ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് നല്‍കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരുന്ന ലൂസിഫര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്രെ വേഷത്തിലാണ് ലാലേട്ടന് ചിത്രത്തില്‍ എത്തുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
Actor Bala Talks About Lucifer #LTalks | Mohanlal | Prithviraj Sukumaran
"Lucifer will be a perfect family entertainer"Actor Bala talks about #Lucifer#LuciferMovie #LTalks #Mohanlal #PrithvirajSukumaran #ManjuWarrier
Posted by Lucifer on Monday, March 11, 2019