ന്യൂഡല്‍ഹി: എനിക്ക് രാഷ്ട്രീയമില്ല, എല്ലാവരും എനിക്ക് വേണ്ടപ്പെട്ടവരാണ്. എല്ലാ പാര്‍ട്ടികളും വേണ്ടപ്പെട്ടതാണെന്നും സൂപ്പര്‍ താരം മോഹന്‍ലാല്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ എന്തെങ്കിലും രാഷ്ട്രീയം ഉണ്ടോയെന്ന ചോദ്യത്തിന് ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
രാഷ്ട്രപതിയില്‍ നിന്നും പത്മഭൂഷണ്‍ പുരസ്കാരം ഏറ്റുവാങ്ങി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വ്യക്തി എന്ന നിലയില്‍, ഒരു നടന് എന്ന നിലയില്‍ പുരസ്കാരം ലഭിച്ചതില്‍ അഭിമാനം ഉണ്ടെന്നും മലയാള സിനിമയെ തേടി ഇനിയും പുരസ്കാരങ്ങള്‍ എത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് മോഹന്‍ലാലിന് പത്മഭൂഷണ്‍ നല്കി ആദരിച്ചത്. മോഹന്‍ലാലിന് പുറമേ മലയാളി സംഗീതജ്ഞനായ കെജി ജയനും പത്മപുരസ്കാരം ഏറ്റുവാങ്ങി.