നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’യുടെ ടീസര്‍ പുറത്തിറങ്ങി. പതിവ് ഹാസ്യശൈലിയില്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരം ജയന്റെ ‘നീയാണോ ഈ അലവലാതി ഷാജി’, എന്ന ഹിറ്റ് ഡയലോഗിലൂടെ അവസാനിക്കുന്ന ടീസര്‍ ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
അമര്‍ അക്ബര്‍ അന്തോണിക്കും കട്ടപ്പനയിലെ ഹൃതിക്ക് റോഷനും ശേഷം നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്, ബൈജു, ആസിഫ് അലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബി രാകേഷ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന് ദിലീപ് പൊന്നന് ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. എമില്‍ മുഹമ്മദാണ് സംഗീതവും നിര്‍വഹിക്കുന്നത്.