സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ലേലത്തിന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ സുരേഷ് ഗോപിയും മകന് ഗോകുല്‍ സുരേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ചാക്കോച്ചിയായി സുരേഷ് ഗോപി എത്തുമ്പോള്‍ കൊച്ചു ചാക്കോച്ചിയായിട്ടാണ് മകന് ഗോകുല്‍ സുരേഷ് എത്തുന്നതെന്നാണ് പുതിയ വാര്‍ത്ത.
ചിത്രത്തിന്റെ ആദ്യ ഭാഗം ഒരുക്കിയത് ജോഷി ആയിരുന്നുവെങ്കിലും രണ്ടാം ഭാഗം ഒരുക്കുന്നത് ആദ്യ ഭാഗത്തിന്റെ തിരക്കഥ ഒരുക്കിയ രഞ്ജി പണിക്കരുടെ മകനായ നിധിന് രഞ്ജി പണിക്കരാണ്. രഞ്ജി പണിക്കര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥ ഒരുക്കുന്നത്.
ചിത്രം വരുന്നുവെന്ന് സുരേഷ് ഗോപി സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആനക്കാട്ടില്‍ ചാക്കോച്ചിയെന്ന കഥാപാത്രമായി തന്നെയാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. ചെറുപ്പത്തില്‍ ഗോകുല്‍ സ്വയം കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്നുവെന്നും അതിപ്പോള്‍ സിനിമയില്‍ യാഥാര്‍ഥ്യമായിരിക്കുകയാണെന്നും ടൈംസ് ഓഫ് ഇന്ത്യയോട് സുരേഷ് ഗോപി പറഞ്ഞു.