ഹൈദരാബാദ്: മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ അഭിനയം കാണാനും, കണ്ട് പഠിക്കാനുമായി തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി മരയ്ക്കാര്‍ സെറ്റില്‍. ഹൈദരാബാദില്‍ പുരോഗമിക്കുന്ന മരയ്ക്കാര്‍ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സെറ്റിനെ അമ്പരപ്പിച്ച് മക്കള്‍സെല്‍വന്‍ വിജയ് സേതുപതി എത്തിയത്.
ഹൈദരാബാദ് റാമോജി ഫിലിംസിറ്റിയില്‍ മറ്റൊരു സിനിമയുടെ ഷൂട്ടിംഗിനായെത്തിയ വിജയ് സേതുപതി, മോഹന്‍ലാല്‍ പ്രിയദര്ശന് ടീമിന്റെ മരയ്ക്കാറുടെ ഷൂട്ടിംഗ് കാണാനായെത്തിയെന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ദു പനയ്ക്കലാണ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. മോഹന്‍ലാലിന്റെ പെരിയ ഫാനാണ് താനെന്നും അഭിനയത്തിന്റെ സര്‍വ്വകലാശാലയാണ് ലാലേട്ടനെന്നും വിജയ് സേതുപതി പറഞ്ഞതായി സിദ്ദു ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
തമിഴകത്തിന്റെ ഒരു സൂപ്പര്‍ഹീറോ ലാലേട്ടന്റെ അഭിനയം കണ്ട്പഠിക്കണം എന്ന് പറഞ്ഞപ്പോള്‍ ലാലേട്ടനെ ഓര്‍ത്ത് അഭിമാനം തോന്നിയെന്നും, വിജയ് സേതുപതിയോട് ആദരവ് തോന്നിയെന്നും സിദ്ദു ഫേസ്ബുക്കില്‍ കുറിച്ചു.