അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കുന്ന മലയാളത്തിന്റെ ഭാഗ്യതാരം നിവിന്‍ പോളിയുടെ പുതിയ ചിത്രം ലവ് ആക്ഷന്‍ ഡ്രാമയുടെ ഫാന്‍ മേയ്ഡ് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങി. ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ ലേഡീസൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക.
ശ്രീനിവാസന് ചിത്രമായ വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ചിത്രത്തിലെ നായകനും നായികയ്ക്കും നല്‍കിയിട്ടുളളത്. 20 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ജൂഡ് ആന്റണി, ബിജു സോപാനം, ധന്യ ബാലകൃഷ്ണന് തുടങ്ങി വന്‍താരനിരതന്നെ അണിനിരക്കുന്നുണ്ട്. ചിത്രം ഓണത്തിന് തിയ്യേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്.