നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ആക്ഷന്‍ ഹാറോ സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു. തമിഴ് ചിത്രം ‘തമിഴരശനി’ലൂടെയാണ് സുരേഷ് ഗോപി വെള്ളിത്തിരയിലേക്ക് തിരികെയെത്തുന്നത്. തമിഴരശന്റെ ലൊക്കേഷന്‍ ചിത്രം താരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. തമിഴ് താരം വിജയ് ആന്റണി നായകനായ ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. ചിത്രത്തില്‍ രമ്യാ നമ്പീശനാണ് നായിക. എസ്എന്‍എസ് മൂവീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.