പുരസ്കാരങ്ങള്‍ വാരിക്കൂട്ടി ചലച്ചിത്രമേളകളില്‍ ഈമായൗ ജൈത്രയാത്ര തുടരുന്നു. എസ്സെഡ്ഐഎഫ്എഫ് ടാന്‍സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വേള്‍ഡ് സിനിമ വിഭാഗത്തിലെ മൂന്ന് അവാര്‍ഡുകള്‍ കൂടി കരസ്ഥമാക്കിയിരിക്കുകയാണ് ചിത്രം ഇപ്പോള്‍.
മികച്ച നടന്, തിരക്കഥാകൃത്ത്, സംവിധായകന് എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങളാണ് ടാന്‍സാനിയയില്‍ ലിജോ ജോസ് പെല്ലിശേരിയുടെ ഈമായൗ സ്വന്തമാക്കിയിരിക്കുന്നത്. മികച്ച നടനുള്ള പുരസ്കാരം ചെമ്പന്‍ വിനോദും ജോസ് റണ്വീര് സിങുമായി പങ്കുവെച്ചു. മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശേരിയും തിരക്കഥക്കുള്ള പുരസ്കാരം പിഎഫ് മാത്യൂസും സ്വന്തമാക്കി.
പത്മാവതിലെ പ്രകടനത്തിനാണ് റണ്വീര് മികച്ച നടനെന്ന നേട്ടം സ്വന്തമാക്കിയത്. ഐഎഫ്എഫ്ഐ, ഐ,എഫ്എഫ്കെ, കേരള ചലച്ചിത്ര അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാര വേദികളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമായൗ തിളങ്ങിയിട്ടുണ്ട്.