മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രമായ ആകാശ ഗംഗയുടെ രണ്ടാം ഭാഗം വരുന്നു. ആദ്യ ചിത്രം ഒരുക്കിയ വിനയന് തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും തയ്യാറാക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കുമെന്ന് വിനയന് തന്റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ആദ്യ ഭാഗത്തില്‍ നായികയായി എത്തിയ ദിവ്യ ഉണ്ണി ആയിരിക്കില്ല രണ്ടാം ഭാഗത്തില്‍ നായികയാവുന്നത്. പുതുമുഖ നായികയാവുമെന്ന് വിനയന് വ്യക്തമാക്കിയിട്ടുണ്ട്. 17നും 22നും ഇടയില്‍ പ്രായവും അഞ്ചടി നാലിഞ്ചിനു മുകളില്‍ പൊക്കവും, അഭിനയ താല്‍പ്പര്യവുമുള്ള പെണ്‍കുട്ടികളെ തേടുന്നുണ്ടെന്നും വിനയന് ഫേയ്സ് ബുക്കില്‍ കുറിച്ചു.
ഫേയ്സ് ബുക്ക് പോസ്റ്റ്;
പ്രിയ സുഹൃത്തുക്കളെ..
1999ല്‍ റിലീസ് ചെയ്ത് 150 ദിവസം തീയറ്ററുകളില്‍ ഓടുകയും മലയാളസിനിമയില്‍ ഒരു ട്രെന്‍ഡ് സെറ്ററായി മാറുകയും ചെയ്ത -ആകാശഗംഗ-യുടെ രണ്ടാം ഭാഗമാണ് ഞാന്‍ ഉടനേ ചെയ്യുന്ന സിനിമ.. അടുത്തമാസം (ഏപ്രിലില്‍) ചിത്രീകരണം ആരംഭിക്കും.. അതുകഴിഞ്ഞ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്കു കയറാം എന്നു കരുതുന്നു.. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെയും ‘നങ്ങേലി’ എന്ന ചരിത്ര സിനിമയുടെയും പേപ്പര്‍ ജോലികള്‍ നടക്കുന്നു..
ആകാശഗംഗയിലേക്ക് ഒരു പുതുമുഖ നായികയെ തേടുകയാണ്..17നും 22നും ഇടയില്‍ പ്രായവും അഞ്ചടി നാലിഞ്ചിനു മുകളില്‍ പൊക്കവും അഭിനയ താല്‍പ്പര്യവുമുള്ള പെണ്‍കുട്ടികളോ അവരുടെ രക്ഷിതാക്കളോ ഈ ഫേസ് ബുക്ക്പേജിലേക്ക് ഫോട്ടോയും ഫോണ്‍ നമ്പറും ഉള്‍പ്പടെ മെസ്സേജ് ചെയ്താല്‍ പരിഗണനാര്‍ഹരായവരെ സെലക്ട് ചെയ്യാനായി ക്ഷണിക്കുന്നതാണ്.. ഫോട്ടോകളും ഫോണ്‍ നമ്പറും 9746959022 എന്ന നമ്പറിലേക്കു വാട്ട്സ് ആപ്പ് ചെയ്താലും മതിയാകും