കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം തുറമുഖത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിമിഷ വിജയന് തന്റെ ഫേയ്സ് ബുക്കിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. അഭിനേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്ത് വിട്ടത്. നിവിന്‍ പോളി, ബിജുമേനോന്, നിമിഷ സജയന്, ഇന്ദ്രജിത്ത് സുകുമാരന്‍, അര്ജ്ജുന് അശോകന്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന് ആര് ആചാരി എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
1950 കളിലെ കൊച്ചി തുറമുഖ തൊഴിലാളികളുടെ ജീവിതം ആസ്പദമാക്കി ഗോപന് ചിദംബരം രചിച്ച തുറമുഖം എന്ന നാടകത്തെ അവംലംബിച്ചാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന.