പൂര്‍ണ്ണമായും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സിനിമാ ചരിത്രത്തില്‍ ഇടംനേടിയ തമിഴ് സിനിമ ‘അടടേ’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. പുതുമുഖ സംവിധായകന് കമാല്‍ സരോമുനിയാണ് ഏറെ വ്യത്യസ്തമായ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
വിദേശ ഭാഷകളില്‍ ഇത്തരത്തില്‍ ധാരാളം സിനിമകള്‍ ചെയ്തിട്ടുണ്ടങ്കിലും ഇന്ത്യയില്‍ ഇതാദ്യമായാണ് ഇങ്ങനെ ഒരു സിനിമയെന്ന് കമാല്‍ സരോമുനി അവകാശപ്പെടുന്നു. സംവിധാനത്തിന് പുറെമ ചിത്രത്തിന്റെ തിരക്കഥ, ചിത്രസംയോജനം, ശബ്ദമിശ്രണം, ഗാനരചന എന്നിവ നിര്‍വഹിച്ചതും കമാല്‍ സരോമുനിയാണ്.
നായികമാരില്ലാത്ത ചിത്രമെന്ന പ്രത്യേകതയും അടടേ’യ്ക്കുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് സിനിമ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ കാരണമെന്ന് സരോമുനി പറയുന്നു. സ്വാഭാവിക ലൈറ്റിംഗ് ഉപയോഗിച്ചാണ് സിനിമ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയ്ലര് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. പൂര്‍ണ്ണമായും മൊബൈല്‍ ഫോണിലൂടെ ചിത്രീകരിച്ചിരിക്കുന്ന ആദ്യ തമിഴ് ഫീച്ചര്‍ സിനിമയാണ് അടടേ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.