സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിമിഷ സജയനെ മികച്ച നടിയായും ജോജു ജോര്‍ജിനെ സ്വഭാവ നടനായും പ്രഖ്യാപിച്ചപ്പോള്‍ ഇരുവരേയും അതിന് അര്‍ഹരാക്കിയ ചിത്രങ്ങളില്‍ പ്രധാന ചിത്രം ചോലയായിരുന്നു. അവര്‍ ഇരുവരും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചോലയുടെ ടീസര്‍ പുറത്തുവിട്ടു. കാണികളില്‍ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന രംഗങ്ങളാണ് ടീസറില്‍.
സനല്‍കുമാര്‍ ശശിധരനാണ് ചിത്രത്തിന്റെ സംവിധായകന്. ഇദ്ദേഹത്തിന്റെ ചിത്രം പുരസ്കാരങ്ങളില് ശ്രദ്ധ നേടുന്നത് ഇത് രണ്ടാം തവണയാണ്. സനല്‍കുമാര്‍ ശശിധരന്റെ ആദ്യ ചിത്രം ‘ഒഴിവു ദിവസത്തെ കളി’യാണ്. അത് 2015ലെ മികച്ച ചിത്രത്തിനും സൗണ്ട് റെക്കോര്ഡിസ്റ്റിനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ ചിത്രമായിരുന്നു.
ചിത്രത്തിന്റെ ഇതിവൃത്തം മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ്. കെവി മണികണ്ഠനും സനല്‍കുമാറും ചേര്‍ന്നാണ് തിരക്കഥ. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഷാജി മാത്യുവും അരുണ മാത്യുവും ചേര്‍ന്നാണ്. അജിത്ത് ആചാര്യയാണ് ചിത്രത്തിന്റെ ക്യാമറ.