പ്രിയതാരം നീരജ് മാധവ് നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ‘ക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രജീഷ് ലാല്‍ വംശയാണ്. പുതുമുഖം അപര്‍ണയാണ് ചിത്രത്തില്‍ നീരജിന്റെ നായികയായി എത്തുന്നത്.
രജീഷ് ലാല്‍ വംശ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പേര് കൊണ്ട് ഏറെ വ്യത്യസ്തമായ ചിത്രം പിക്സീറോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് എസ്. പിള്ളയാണ് നിര്‍മ്മിച്ചിരിക്കുന്നത്.