നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ കമല്‍ ഹാസന്-ശങ്കര്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2-ല്‍ നിന്നും പിന്മാറിയെന്ന് റിപ്പോര്‍ട്ട്. ലൈക്ക പ്രൊഡക്ഷന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയത് സിനിമയുടെ ബജറ്റിനെ സംബന്ധിച്ച് ശങ്കറുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് എന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇല്ല.
ഇന്ത്യന്‍ 2 1996 ല്‍ ശങ്കല്‍-കമല്ഹാസന് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗമാണ്. കമല്‍ ചിത്രത്തില്‍ എത്തിയത് അഴിമതി നിറഞ്ഞ സാമൂഹിക വ്യവസ്ഥയ്ക്കെതിരേ പോരാടുന്ന സേനാപതി എന്ന കഥാപാത്രമായാണ്. കമല്ഹാസന് പുറമേ സുകന്യ, മനീഷ കൊയ്രാള, ഊര്‍മിള മണ്ഡോദ്കര്, നെടുമുടി വേണു, നാസന്, കസ്തൂരി തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ സംഗീതം ഒരുക്കിയത് എആര്‍ റഹ്മാനായിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ഇന്ത്യന്‍ 2 വിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
ഇന്ത്യന്‍ 2 മക്കള്‍ മനീതി മയ്യം എന്ന പാര്‍ട്ടി ഉണ്ടാക്കിയ കമലിന്റെ രാഷ്ട്രീയ രംഗപ്രവേശത്തിന് ഇന്ധനം പകരുന്ന ചിത്രമായിരിക്കും എന്ന് കരുതപ്പെട്ടിരുന്നു. കമലിന്റെ അഴിമതി രഹിത ഇമേജിന് കരുത്തു പകരുകയാണ് ചിത്രത്തിന്റെ ലക്ഷ്യമെന്നും വിലയിരുത്തപ്പെട്ടിരുന്നു.