വിജയ് ദേവരക്കൊണ്ട നായകനായെത്തിയ തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം അര്ജുന് റെഡ്ഡിയുടെ തമിഴ് പതിപ്പില്‍ അടിമുടിമാറ്റം. ചിത്രത്തിന്റെ പേരാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ആദിത്യ റെഡ്ഡിയെന്നാണ് പുതിയ പേര്.
ദ്രുവ് വിക്രം നായകനാകുന്ന ചിത്രം നേരത്തെ ബാലയായിരുന്നു സംവിധാനം ചെയ്തിരുന്നത്. എന്നാല്‍ അതില്‍ തൃപ്തരല്ലാത്ത നിര്‍മ്മാതാക്കള്‍ സിനിമ റീ ഷൂട്ട് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരെ മുഴുവന്‍ മാറ്റിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് റീഷൂട്ട് ചെയ്യുന്നത്.
ബാലയ്ക്ക് പകരം അര്ജുന് റെഡ്ഡിയുടെ സംവിധായകന് സന്ദീപ് വങ്കയുടെ അസോസിയേറ്റ് ആയിരുന്ന ഗിരീസായ ആണ് പുതിയ പതിപ്പ് സംവിധാനം ചെയ്യുന്നത്. പുതിയ പതിപ്പില്‍ രവി കെ ചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഒക്ടോബറിലുടെ സിനിമ രംഗത്തേക്ക് കടന്നുവന്ന ബനീത സന്ദുവാണ് പുതിയ പതിപ്പില്‍ ദ്രുവ് വിക്രമിന്റെ നായിക. വര്‍മ്മയില്‍ റാസിയ വില്സന് അവതരിപ്പിച്ച കഥാപാത്രത്തിന് പകരം പ്രിയ ആനന്ദ് അത് കൈകാര്യം ചെയ്യും. അര്ജുന് റെഡ്ഡിയുടെ സംഗീത സംവിധായകനായ രാധന്‍ തന്നെയാണ് ആദിത്യ വര്‍മ്മയുടെയും സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.