മോഹന്‍ലാല്‍ ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കട്ട മാസ് ലുക്കിലുള്ള ലാലേട്ടനാണ് പോസ്റ്ററില്‍ നിറഞ്ഞു നില്‍ക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ പോസ്റ്റര്‍ ഇറങ്ങുമ്പോഴും ചിത്രത്തിന്റെ വിജയം ഏട്ടന് ഫാന്‍സ് ഊട്ടിഉറപ്പിക്കുകയാണ്.
ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ലൂസിഫറിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നടന് മുരളി ഗോപിയാണ്. ചിത്രത്തില്‍ മഞ്ജുവാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, വിവേക് ഒബ്റോയ് തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മാര്‍ച്ച് 28നാണ് ചിത്രത്തിന്റെ റിലീസ്.