തിരുവനന്തപുരം: 2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറി രൂപീകരിച്ച് ഉത്തരവിറങ്ങി. പ്രശസ്ത ചലച്ചിത്രകാരന് കുമാര്‍ സാഹ്നിയാണ് സിനിമാവിഭാഗം ജൂറി ചെയര്മാന്. രചനാവിഭാഗം ജൂറി ചെയര്മാന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പികെ പോക്കറാണ്.
ഷെറി ഗോവിന്ദന്, ജോര്‍ജ് ജോസഫ് (ജോര്‍ജ് കിത്തു), കെജി ജയന്, മോഹന്‍ദാസ്, വിജയകൃഷ്ണന്, ബിജു സുകുമാരന്‍, പിജെ ഇഗ്നേഷ്യസ് (ബേണി ഇഗ്നേഷ്യസ്), നവ്യ നായര്‍ എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍. ഡോ. ജിനേഷ് കുമാര്‍ എരമോം, സരിത വര്‍മ്മ എന്നിവരാണ് രചനാവിഭാഗം അംഗങ്ങള്‍. ഇരുവിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെമ്പര്‍ സെക്രട്ടറിയാണ്.
അതേസമയം, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ സംവിധാനം ചെയ്ത ആമി, അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ചിത്രസന്നിവേശം നിര്‍വഹിച്ച കാര്‍ബണ്‍ എന്നീ സിനിമകള്‍ അവാര്‍ഡിന് പരിഗണിക്കണോ എന്ന കാര്യത്തില്‍ അക്കാദമിയില്‍ ആശയക്കുഴപ്പം തുടരുകയാണ്.