ഫെബ്രുവരി 14 പ്രണയദിനത്തില്‍ ആരാധകര്‍ക്ക് കിടിലന്‍ സമ്മാനവുമായി താരദമ്പതികളായ നാഗചൈതന്യയും സാമന്തയും. ഇരുവരും ഒന്നിച്ചഭിനയിച്ച മജിലി എന്ന ചിത്രത്തിലെ ടീസറാണ് ഈ വാലന്റൈന്‍സ് ദിനത്തില്‍ ആരാധകര്‍ക്കായി സമ്മാനിക്കുന്നത്.
തെലുങ്ക് റൊമാന്റിക് ഡ്രാമയായി ഒരുക്കുന്ന ചിത്രം ശിവ നിര്‍വാണയാണ് സംവിധാനം ചെയ്യുന്നത്. ടീസര്‍ പുറത്തുവരുമെന്ന് ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ സാമന്തയും നാഗചൈതന്യയും ഒന്നിച്ച് നില്ക്കുന്ന പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 5ന് സിനിമ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.